ശ്രീഹരിക്കോട്ട: ഇന്ത്യയുടെ യശ്ശസ് വാനോളമുയര്‍ത്തി ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രം ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റിന്റെ നാല്‍പതാമത്തെ വിക്ഷേപണമായിരുന്നു ഇത്.
കാര്‍ട്ടോസാറ്റടക്കം 31 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച് ഉപഗ്രഹ വിക്ഷേപണത്തില്‍ ചരിത്ര നേട്ടത്തോടൊപ്പം സെഞ്ച്വറി തിളക്കം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ.
വിദൂര നിയന്ത്രണ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഈ ഉപഗ്രഹത്തിന് 710 കിലോഗ്രാം ഭാരമുണ്ട്. ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.