ന്യൂഡല്‍ഹി: സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ഉപാധികളോടെ ദയാവധം ആകാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടേയും മെഡിക്കല്‍ ബോര്‍ഡിന്റേയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന്‍ സാധിക്കു. ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വയ്ക്കാം. എന്നാല്‍ മരുന്ന് കുത്തിവച്ച് മരണം വേഗത്തിലാക്കാന്‍ അനുവാദം നല്‍കില്ലെന്നും വിധിയില്‍ പറയുന്നുണ്ട്. അസുഖം മാറില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉറപ്പു നല്‍കിയാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ സാധിക്കും.

മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമണ്‍ കോഴ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

Leave a Reply

Your email address will not be published.