ന്യൂഡല്‍ഹി : രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ഹാസനെതിരെ ബിജെപി ദേശീയ നേതാവ് രംഗത്ത്. കമല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയിബ സ്ഥാപകന്‍ ഹാഫിസ് സായിദിന്റെ സ്വരമാണെന്നാണ് ബിജെപി ദേശീയ നേതാവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞത്. മുസ്ലീം വോട്ട് ലക്ഷ്യമാക്കി ഇന്ത്യയേയും ഹിന്ദുമതത്തേയും കോണ്‍ഗ്രസ്സ് അപമാനിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍കുമാര്‍ ഷിണ്ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് സമാനമായ പ്രസ്താവനയാണ് കമല്‍ഹാസന്റേതും. ഇതുവഴി ചിദംബരത്തിന്റേയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റേയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍ഹാസന്‍ എന്നും അദ്ദേഹം വിമര്‍ശിച്ചു.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.