ഫോക്‌സ് വാഗന് സ്‌കോഡ എങ്ങിനെയോ അങ്ങിനെയാണ് ഹ്യൂണ്ടായിക്ക് കിയ. ഒരു പ്രധാന ബ്രാന്റിന്റെ ലൈഫ് സ്റ്റൈൽ ഡിവിഷൻ പോലെയാണിത്. ആർ ആന്റ് ഡിയും ചില ടോപ് മാനേജ്‌മെന്റും ഒഴികെ രണ്ട് കമ്പനികളും അധികം കാര്യങ്ങൾ പങ്കുവെക്കുന്നില്ല. കിയ കുറച്ചുകാലമായി ഇന്ത്യയിലെ വിപണിയിൽ ഇടംനേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയിൽ ഇപ്പോൾ ഇവർക്ക് സമ്പൂർണ്ണമായ ഉൽപാദന സൗകര്യങ്ങൾ ഉണ്ട്. ഇതിന് പുറമെ നല്ലൊരു ഡീലർ നെറ്റ് വർക്കുമുണ്ട്. സെൽറ്റോസ് ഇന്ത്യയിൽ ഇറക്കുന്നതിന്റെ മുന്നോടിയായുള്ള ടെസ്റ്റ് ഡ്രൈവിൽ ഞങ്ങളുമുണ്ടായിരുന്നു.

 

എല്ലാവരേയും സന്തോഷിപ്പിക്കുന്നതാണ് സെൽറ്റോസിന്റെ സ്‌റ്റൈലിങ്. ക്രെറ്റയുടെ വലിപ്പമാണെങ്കിലും അൽപം നീളക്കൂടുതലുണ്ട്. സ്റ്റെൽറ്റോസ് യഥാർത്ഥത്തിൽ പറഞ്ഞാൽ അടുത്ത തലമുറ ക്രെറ്റയിൽഉൾപ്പെടുന്നു. അത് ഈ വർഷം അവസാനം ഇന്ത്യയുടെ വിപണിയിൽ എത്തിച്ചേരും.

 

എൽഇഡി ഹെഡ്‌ലാമ്പുകളും ഐസ് ക്യൂബുകൾ പോലെയുള്ള ഫോഗ് ലാമ്പുകളും ചേർന്നൊരു കുലീനമായ വാഹനമായാണ് അത് തോന്നിക്കുക . പരമ്പരാഗത കിയ ഗ്രിൽ നല്ല ഫിനിഷുള്ളവയാണ്. അതിനോടൊപ്പം ഡിആർഎല്ലും ഉണ്ട്. ബോണറ്റിന് പിടിപ്പിച്ചിട്ടുള്ള ചരുതത്തിലുള്ള വക്കും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. വലിയ ആർക്കുകളോട് കൂടിയ വീലുകളിൽ 17 ഇഞ്ച് ചക്രങ്ങൾ ശരിയ്ക്കും ഫിറ്റാണ്. ജിടിലൈൻ വാഹനങ്ങളിൽ ചുവന്ന  ആക്‌സന്റുകൾ പിടിപ്പിച്ചിരിക്കുന്നു. വശങ്ങളിൽ നിന്നും  നോക്കുമ്പോൾ സ്വെപ്റ്റ് ക്വാർട്ടർ  ഗ്ലാസ് പിടിപ്പിച്ചിട്ടുണ്ട്. പിന്നിൽ സാധാരണ ഡിസൈനും ലേ ഔട്ടുമാണ്.

 

ഇന്റീരിയറുകൾ മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. ഡാഷ് ബോർഡിന് ഒരു രസകരമായ ഡിസൈനാണ് ഉള്ളത്. പ്ലാസ്റ്റിക്കിന് ഒരു മേന്മയേറിയ ടെക്‌സ്ചർ ഉണ്ട്. ഡാഷ് ബോർഡിലെ ഫോ ലെതർ ട്രിമ്മും മികച്ചതാണ്. ബട്ടണുകളിൽ നല്ല ക്വാളിറ്റിയുണ്ട്. നോബുകളിലും സവിശേഷമായ ഫിനിഷ് ആണ്. സ്പീക്കർ ഗ്രില്ലുകളും നല്ല വിലയേറിയ ലുക്കാണ്. ഡാഷ്‌ബോർഡിന് ഒരു മെഴ്‌സിഡിസ് ബെൻസിന്റെ ലുക്കാണ്. 10.25 ടച്ച് സ്‌ക്രീനിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ , നാവിഗേഷൻ, വോയ്‌സ് കൺട്രോൾ, കസിയർജ് സർവ്വീസ് എിവ ലഭ്യമാണ്. ലൊക്കേഷൻ കണ്ടുപിടിക്കാൻ ഒരു പ്രസ് ബ’ ഉണ്ട്. നാവിഗേഷൻ സംവിധാനത്തിനുള്ള റൂട്ട് മാപ്  അതുവഴി ആവശ്യപ്പെടാം. വയർലെസ് ചാർജിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ്, 400 വാട്ട് ബോസ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഉണ്ട്.

അർകമിസിന്റെ സൗണ്ട് സിസ്റ്റം ഉണ്ട്. പലപ്പോഴും ബോസിന്റെ സൗണ്ട് സിസ്റ്റം അത്ര സുപ്പീരിയറാണെന്ന് തോന്നിയിട്ടില്ല. സ്റ്റിയറിംഗ് വീൽ പിടിക്കാൻ സുഖമുള്ളതാണ്. നല്ല അനിമേഷനുകളും മികവാർന്ന  ഗ്രാഫിക്‌സുകളും ഉള്ള ഏഴിഞ്ച് സ്‌ക്രീനാണ് ഡ്രൈവർമാർക്ക് മുന്നിലുള്ളത്. ഓട്ടോമാറ്റിക് കാറാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഹ്യൂണ്ടായ് കാർ പോലെ മുഴുവൻ ഫീച്ചറുകളോട് കൂടിയ സ്‌ക്രീൻ ആയിരിക്കില്ല ലഭിക്കുക.

കാറിൽ പൊതുവേ കറുത്ത ഇന്റീരയറുകൾ ആഗ്രഹിക്കുന്നയാളാണ് ഞാൻ. പക്ഷെ കിയ സെൽറ്റോസിൽ ടെക് ലൈൻ ശ്രേണിയിൽപ്പെട്ട കാറുകളുടെ ഇന്റീരയർ ജിടി ലൈനിൽ ഉൾപ്പെട്ട  കാറുകളേക്കാൾ മെച്ചപ്പെട്ടതാണ്. സ്റ്റിച്ച് ചെയ്ത സീറ്റുകൾ തറയിലെ കാർപെറ്റുകളോട് ചേരുന്ന  നിറത്തിൽ തയ്യാറാക്കിയിരിക്കുന്നു . ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്ത ജിടി ശ്രേണിയിൽപെട്ട  ഓട്ടോമാറ്റിക് കാറിൽ വെന്റിലേറ്റഡ് സീറ്റോ സ റൂഫോ ഇല്ല. മുൻനിരസീറ്റുകൾ കംഫർട്ടബിൾ ആണ്. ഡ്രൈവർ സൈഡിൽ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട്. പിൻസീറ്റ് ആറ് ഡിഗ്രിവരെ ചരിച്ച് വെയ്ക്കാനാവും. ഹെഡ് റൂമും ലെഗ് റൂമും ഹെക്ടറിനെപ്പോലെ വലിയ എസ് യുവികൾക്ക് ചേരുന്നതല്ലെങ്കിൽപ്പോലും മികച്ചതാണ്. പക്ഷെ പിന്നിൽ അൽപം കൂടി കാൽതുടകൾക്ക് സപ്പോർട്ട്  കിട്ടിയിരുന്നെങ്കിലെന്ന്  നിങ്ങൾ ആശിച്ചുപോയേക്കാം. ഷോൾഡർ ലൈൻ ക്രെറ്റയുടേതിനേക്കാൾ താഴ്ന്നതിനാൽ കൂടുതൽ മെച്ചപ്പെട്ട പുറംകാഴ്ച ലഭിക്കും. പിന്നിലെ എക്‌സ്ട്രാ ക്വാർട്ടർ ഗ്ലാസ് ക്യാബിനെ കൂടുതൽ കാറ്റോട്ടമുള്ളതാക്കും. പിന്നിലെ വായുസഞ്ചാരത്തിനുള്ള എയർ വെന്റുകൾക്ക് മുകളിൽ വായുവിന്റെ ഗുണനിലവാരസൂചിക പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റും ലഭ്യമാണ്.

 

സെൽറ്റോസിൽ മൂന്ന്  എഞ്ചിനുകളാണ്- 1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, പിന്നെ 1.5 ലിറ്റർ ഡീസൽ. മൂന്ന്  എഞ്ചിനുകൾക്കും ആറ് സ്പീഡുകളോട് കൂടിയ മാനുവൽ മോഡലും അതതിന്റെ ഓട്ടോമാറ്റിക് മോഡലും ലഭ്യമാണ്. അടിസ്ഥാനപരമായ 1.5 ലിറ്റർ എഞ്ചിനിൽ സിവിടി ലഭിക്കും. ഡീസൽ മോഡലിനാകട്ടെ സാധാരണ ടോർക് കവെർട്ടറാണ്. 1.4 ലിറ്റർ ടർബോ പെട്രോളിന് ഏഴ് സ്പീഡുകളോട് കൂടിയ ഇരട്ട ക്ലച്ചാണ്. പക്ഷെ ഞങ്ങൾക്ക് കൂടുതൽ ആളുകൾ വാങ്ങാൻ മോഹിക്കുന്ന  ബേസ് മോഡൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

 

1.5 ലിറ്റർ ടർബോ ഡീസൽ കിയയിലും ഹ്യൂണ്ടായ് ശ്രേണിയിലും പ്രധാന എഞ്ചിനാണ്. അത് നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. ക്രെറ്റയുടേതിനേക്കാൾ താഴെയാണ് ഇതിലെ ടോർകും പവറും. 115 ബിഎച്ച്പി പവറും 250എൻഎം ടോർക്കുമേ സെൽറ്റോയിൽ ഉള്ളൂ. പക്ഷെ റോഡിൽ മികച്ച പെർഫോമൻസാണ്. പെട്ടെന്നുള്ള കുതിപ്പിന് കാലതാമസമെടുക്കുമെങ്കിലും പകരം നല്ല ലീനിയർ നേച്ചർ പ്രകടിപ്പിക്കുന്നു. പെർഫോമൻസ് പാകത്തിനുണ്ട്. പവർ 4600 ആർപിഎം വരെ കരുത്തുറ്റതാണ്. ഗിയർബോക്‌സും ക്ലച്ചും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനാവും.

ഡീസൽ ഓട്ടോമാറ്റിക്കാണ് വാങ്ങുന്നതെങ്കിൽ ഹ്യൂണ്ടായ് ക്രെറ്റ ഡീസൽ എടിയേക്കാൾ ഇതിന് മെച്ചപ്പെട്ട  ഡ്രൈവിംഗ് അനുഭവമായിരിക്കും. ക്രെറ്റയുടെ ആറ് സ്പീഡുള്ള ഗിയർബോക്‌സ് പലപ്പോഴും ഫുൾ ത്രോട്ടിൽ ഇൻപുട്ടുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്. ഉദാഹരണത്തിന് നമ്മൾ തെറ്റായി രണ്ടാം ഗിയർ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് പലപ്പോഴും എഞ്ചിനെ പവർബാന്റിൽ നിന്നും  തെറിപ്പിച്ച് കുതിപ്പിക്കും. അതായത് മൂന്നാമത്തെ ഗിയർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ വണ്ടി കുതിക്കുമെന്നർത്ഥം. സെൽറ്റോസിൽ ഗിയർബോക്‌സിലെ ഗിയർമാറ്റുന്ന  ലോജിക് കുറെക്കൂടി പരിഷ്‌കരിച്ചിട്ടുണ്ട്. അതുകൊണ്ട് ശരിയായ ഗിയർ തിരഞ്ഞെടുക്കാനും വിശാലമായ പവർബാന്റുള്ളതിനാൽ ഓരോ ഗിയർ മാറ്റിയതിന് ശേഷവും നല്ല കുതിപ്പ് ശേഷി ഉണ്ടായിരിക്കും.

 

ഡീസൽ പോലെ ആകർഷകമായതാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ. നാല് സിലിണ്ടറുകളോട് കൂടിയ എഞ്ചിന് 140 ബിഎച്ച്പി കുതിപ്പ് ശേഷിയും 242 എൻഎം ടോർക്കും ഉണ്ടായിരിക്കും. ഇരട്ട ക്ലച്ചുള്ള ഗിയർബോക്‌സിന് ഒരു വിഎജി കാറിലേതുപോലെ ലൈറ്റ്‌നിംഗ് വേഗത അനുഭവപ്പെടില്ല. അതേ സമയം അതിന്റെ ജോലി മിടുക്കോടെ ചെയ്യുകായും ചെയ്യുന്നു. ഡിസിടി ഗിയർബോക്‌സ് നന്നായി ഇണങ്ങിപ്പെരുമാറുന്നതാണ്. ഡ്രൈവറുടെ എം ഐഡി മോണിറ്ററിൽ ട്രാൻസ്മിഷൻ നിരീക്ഷിക്കാവുന്ന  ഒരു സംവിധാനമുണ്ട്.

കൊറിയൻ തീരത്ത് നിന്ന് വരുന്ന  മികച്ച എസ് യുവികളിൽ ഒന്നാണ് സെൽറ്റോസ്. യാത്ര സുഖകരമാണ്. കുണ്ടും കുഴിയുമുള്ള റോഡിൽ ആത്മവിശ്വാസത്തോടെ സെൽറ്റോസ് സഞ്ചരിക്കും. സസ്‌പെൻഷൻ മികച്ചതാണ്. ക്രെറ്റയിലേതുപോലെ യാത്ര ദുർബലമായി അനുഭവപ്പെടില്ല. ഗോവയിലെ നനവുള്ള റോഡുകളിൽ കിയ സ്വസ്ഥമായി ഓടി. സ്റ്റിയറിംഗും നല്ലതുപോലെ വഴങ്ങുതായിരുന്നു. ഡിസ്‌ക് ബ്രേക്ക് പിഴവില്ലാതെ കിറുകൃത്യതയോടെ പ്രവർത്തിച്ചു. ഇകോ, കംഫർട്ട് , സ്‌പോർട്ട്  എന്നീ  മൂന്ന് ഡ്രൈവിംഗ് മോഡുകൾ ജിടി ലൈനിൽ ഉണ്ട്. മഡ്, സ്‌നോ, വെറ്റ് അഥവാ സാന്റ് എന്നിങ്ങനെ മൂന്ന്  ട്രാക്ഷൻ സെറ്റിങും ഉണ്ട്. സ്‌പോർട് ഡ്രൈവിംഗ് മോഡിൽ സ്റ്റിയറിംഗ് കൂടുതൽ ബലം പിടിച്ചതുപോലെ തോന്നും . ട്രാക്ഷൻ മോഡുകൾ ഏത് തിരഞ്ഞെടുത്താലും അത്ര പ്രശ്‌നമായി തോന്നില്ല.

കിയയുടെ ആദ്യ ഉൽപ്പന്നത്തിൽ എല്ലാം ശരിയായി പ്രവർത്തിക്കുന്നതായി തോന്നുന്നു. ഇതിന് സ്‌റ്റൈലുണ്ട്, ആകർഷകത്വവുമുണ്ട് .കംഫർട്ടുണ്ട്. വലിപ്പവും കൃത്യമാണ്. മികച്ച വാറന്റിയാണ് നൽകുന്നു. 9.46 ലക്ഷമാണ് എൻട്രി മോഡലിന്റെ വില. എഞ്ചിൻ, ട്രാൻസ്മിഷൻ, വേരിയന്റ് എന്നീ കാര്യങ്ങളിൽ ഒട്ടേറെ  ചോയ്‌സുകൾ ഉള്ളത് കാർ വാങ്ങാൻ ചെല്ലുമ്പോൾ നിങ്ങളെ അൽപം കുഴക്കിയേക്കും.

 

 

 

 

 

വിവേക് വേണുഗോപാൽ

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.