കൊച്ചി: സനല്‍കുമാര്‍ ശശീധരന്‍ ചിത്രം എസ് ദുര്‍ഗക്കതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സ്റ്റേ നല്‍കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് . ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ചലചിത്രമേളയില്‍ സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയ നടപടിക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശീധരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായത്. സിനിമയുടെ സര്‍ട്ടിഫൈഡ് കോപ്പി മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് സനല്‍കുമാര്‍ ശശീധരന്റെ എസ് ദുര്‍ഗയും രവി ജാദവിന്റെ ന്യൂഡും മേളയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സിനിമകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജിവച്ചിരുന്നു. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം എസ് ദുര്‍ഗ എന്ന് പേര്‌ മാറ്റുകയായിരുന്നു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.