മല്‍സ്യ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. ഗര്‍ഭകാലത്ത് മല്‍സ്യമോ മീന്‍ ഓയിലോ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ വരില്ലെന്ന് പഠന റിപ്പോര്‍ട്ട്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രണ്ട് ഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം. ഗര്‍ഭകാലത്തെ അവസാന മൂന്ന് മാസത്തെ അമ്മമാരുടെ ഭക്ഷണരീതി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് പഠനം നടന്നത്.
ആദ്യ പഠനത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന 346 ഗര്‍ഭിണികളേയും പ്ലാസബോ കഴിക്കുന്ന 349 ഗര്‍ഭിണികളേയും ഉള്‍പ്പെടുത്തി. രക്തത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവനുസരിച്ച് മൂന്നു ഗ്രൂപ്പപകളായി അവയെ തരം തിരിച്ചു.
രക്തത്തിന്റെ അളവ് ഏറ്റവും കൂറഞ്ഞവരില്‍ മീന്‍ എണ്ണയുടെ കൂടുതലുള്ളതായി പഠനം കണ്ടെത്തി. രണ്ടാമത്തെ പഠനം മീന്‍ എണ്ണ കഴിക്കുന്ന ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയിരുന്നു. മീന്‍ എണ്ണ അടങ്ങിയ രക്തമുള്ള കുട്ടികളില്‍ 24 വയസ് വരെ ആസ്മ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.