ശ്രീനിവാസനും വിനീത് ശ്രീനിവാസനും പിന്നാലെ ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേക്ക് കടക്കുകയാണ്. ശ്രീനിവാസന്റെ എക്കാലത്തേയും മികച്ച വേഷങ്ങളിലൊന്നാണ് വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ കളത്തില്‍ ദിനേശന്‍. ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ നായകനായി കളത്തില്‍ ദിനേശന്‍ വീണ്ടും അവതരിക്കുകയാണ്. ദിനേശന്റെ നായിക ശോഭയായി നയന്‍താരയും.

hqdefault (1)

ലവ് ആക്ഷന്‍ ഡ്രാമ എന്നു പേരിട്ടിരിക്കുന്ന ചിത്രം പക്ഷെ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് ധ്യാന്‍ പറയുന്നു. ചിത്രത്തില്‍ നിവിന്റെ നായികയായി നയന്‍താര എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.

Nivin Pauly_Nayan-compressed

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഷൂട്ടിങ്ങ് പോലും തുടങ്ങാതെ ഒരു സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവുന്നത് ഇതാദ്യമായാണ്.

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.