കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നു. ഒരു ടെലിവിഷന്‍ ഷോയിലൂടെയാണ് സംവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുക. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ ആശ്ചര്യപ്പെടുത്തി ഇപ്പോള്‍ ഒരു ടെലിവിഷന്‍ ഷോയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘നാം മുന്നോട്ട് ‘ എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനെത്തുന്നത്.
ഇന്ത്യാവിഷനിലൂടേയും റിപ്പോര്‍ട്ടറിലൂടേയും മാധ്യമ പ്രവര്‍ത്തനത്തിലൂടെ എത്തി ഇപ്പോള്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജാണ് പരിപാടിയുടെ അവതാരക. മലയാളം വാര്‍ത്താ രംഗത്തെ ആദ്യത്തെ വനിതാ എക്‌സിക്യുട്ടീവ് എഡിറ്ററായ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിപാടി ജനങ്ങളിലെത്തുന്നത്. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെ 22 മിനിറ്റുള്ള പരിപാടി പ്രേക്ഷകരിലെത്തും. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും.
സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്‍് ഓഫ് ഇമേജിങ് ടെക്‌നോളജി ആണ് പരിപാടിയുടെ നിര്‍മ്മാണം. മുഖ്യമന്ത്രിക്ക് നേരിട്ട് പല ആവശ്യങ്ങള്‍ക്കായി പലപ്പോഴായി കത്തയച്ച കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും.

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.