mate 10

ഹുവായ് മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചു. മേറ്റ് 10, മേറ്റ് 10 പ്രോ, മേറ്റ് 10 പ്രോ പോഷെ ഡിസൈന്‍ ഫോണുകളുടെ അവതരണത്തിന് ശേഷമാണ് നാലു ക്യാമറകള്‍ അടങ്ങുന്ന മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചത്.  ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 30,500 രൂപയാണ്.  ഗോള്‍ഡ്, ഗ്രാഫൈറ്റ്, എന്നീ നിറങ്ങളിലാണ് മേറ്റ് 10 ലൈറ്റ് ലഭ്യമാവുക. അടുത്ത മാസം മുതലാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ യൂറോപ്യന്‍ വിപണിയിലെ വില്പനയാരംഭിക്കുക.
അടുത്ത മാസം മുതല്‍ ഫോണ്‍ ജര്‍മന്‍ വിപണിയിലും എത്തും.  അതേസമയം ഇതേ ഫീച്ചറുകള്‍ അടങ്ങിയ ഹോണര്‍ 9i എന്ന സ്മാര്‍ട്ട്‌ഫോണ്‍ 17,999 രൂപക്ക് ലഭ്യമാണ്.

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.