കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 27ന് നടക്കും. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 6.30ന് ആരംഭിക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് പെഗാസസാണ്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ 2018ന്റെ മുഖ്യ പ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യു വാച്ചസുമാണ്. വലാസ് ക്ലോത്തിങ്, ടി-ഷൈന്‍, മെഡിമിക്‌സ്, സെറ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

crop
ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ നവ്യ ആന്‍ എബ്രഹാം (കൊച്ചി), ലക്ഷ്മി മേനോന്‍ (തൃശ്ശൂര്‍), സമൃധ സുനില്‍കുമാര്‍ (കൊച്ചി ), ശ്രേയ പ്രമോദ് (തിരുവനന്തപുരം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

1618

61

23

ഡിസൈനര്‍ സാരി, റെഡ് കോക്ക്ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 22ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

4578
മിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപ നല്‍കുന്നത് സാറ മീഡിയയാണ്. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.
വിജയികള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മിസ് തമിഴ്നാട്, മിസ് ക്യൂന്‍ ആന്ധ്ര, മിസ് ക്യൂന്‍ കര്‍ണാടക, മിസ് ക്യൂന്‍ കേരള എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്‌നസ്, മിസ് ഹ്യുമേനസ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

9101123
കേട്ടോ ഓണ്‍ലൈന്‍ വെഞ്ചേഴ്‌സുമായി സഹകരിച്ച് ക്രൗഡ് ഫിങ്ങിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന മത്സരാര്‍ത്ഥിയാണ് മിസ് ഹ്യുമേനസ് പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. ഇതിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും നിര്‍ധനരായ രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി ഡോ. അജിത് രവിയുടെ സ്വപ്‌ന പദ്ധതിയായ 100 ലൈഫ് ചലഞ്ചിലൂടെ വിനിയോഗിക്കും.

13141517
അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ദക്ഷിണേന്ത്യന്‍ സുന്ദരികള്‍ക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരമെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അജിത് രവി പറഞ്ഞു. കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, വൈറ്റ്, റെഡ് എന്നീ നിറങ്ങളിലുള്ള വസ്ത്രമായിരിക്കണം അതിഥികള്‍ ധരിക്കേത്.

19202122
കെന്റ് കണ്‍സ്ട്രക്ഷന്‍സ്, നന്തിലത്ത് ജി-മാര്‍ട്, കല്‍പന ഇന്റര്‍നാഷണല്‍, മണപ്പുറം റിതി ജ്വല്ലറി, ക്യൂബ് വാച്ചസ്, യുണീക് ടൈംസ് മാഗസിന്‍, വീകേവീസ്, കന്യക, സ്ട്രീം ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സാറ മീഡിയ, പറക്കാട്ട് റിസോര്‍ട്സ്, ഫിറ്റ്നസ് ഫോര്‍ എവര്‍, ഐശ്വര്യ
അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2018ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.

Leave a Reply

Your email address will not be published.