മരണത്തിലും വേര്‍പിരിയാത്ത പ്രണയത്തിന്റെ ഇതളുകള്‍ കോര്‍ത്തൊരുക്കിയ മനോഹര ഗാനവുമായി ഹൃദയം കവരുകയാണ് സംഗീതസംവിധായകന്‍ ബിജിബാല്‍. തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് അദ്ദേഹം ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകള്‍ അതിശയം കൊണ്ട് തിളങ്ങാന്‍, കവിളുകള്‍ ഇഷ്ടം കൊണ്ട് ചുവക്കാന്‍. നാളെ നിന്റെ പിറന്നാളില്‍ ഞാന്‍ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീര്‍ കാട് , കണ്ണിലെ നക്ഷത്രജാലം… എന്നായിരുന്നു ശാന്തിയുടെ പിറന്നാളിന് മുമ്പ് ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ജന്മദിനമായ ജൂണ്‍ 7നാണ് മയീ മീനാക്ഷി എന്ന വീഡിയോ ആല്‍ബം പങ്കുവെച്ചത്. എന്നും ചിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് എന്ന ആമുഖത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published.