ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ദുരന്തമാണെന്ന് നടന്‍ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് രാഷ്ട്രീയത്തിലിറങ്ങാനായി ഇവര്‍ കാണുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കമല്‍ഹാസന്‍, രജനീകാന്ത്, പവന്‍ കല്യാണ്‍, ഉപേന്ദ്ര തുടങ്ങിയ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനോട് കടുത്ത വിയോജിപ്പാണ്. അവര്‍ അഭിനേതാക്കളാണ്. അതിലുപരി ധാരാളം ആരാധകരുള്ളവരുമാണ്. അഭിനേതാക്കള്‍ അവരുടെ ഉത്തരവാദിത്തം എന്താണെന്ന് മനസിലാക്കണം. പ്രശസ്തരാണെന്ന കാരണമല്ലാതെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിലപാട് പോലും സ്വീകരിക്കാത്തവരെ ജനം എങ്ങനെയാണ് വിശ്വസിക്കുക എന്ന് പ്രകാശ് രാജ് ചോദിച്ചു. കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയതിനു പിന്നാലെയാണ് പ്രകാശ് രാജിന്റെ പ്രസ്താവന.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.