ഇംഗ്ലണ്ട്: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹോക്കിങിന്റെ മക്കളായ ലൂസി,റോബര്‍ട്ട്, ടിം എന്നിവരാണ് പ്രസ്താവനയിലൂടെ മരണവാര്‍ത്ത അറിയിച്ചത്.

അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹം ശാസ്ത്ര സംഭാവനകള്‍ ഏറേയും നല്‍കിയത് അതേ അവസ്ഥയില്‍ കഴിഞ്ഞുകൊണ്ടാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ ലുക്കാഷ്യന്‍ പ്രൊഫസറായ അദ്ദേഹത്തിന്റെ ‘ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമാകുന്ന പല വിവരങ്ങളും ഹോക്കിങ്ങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞവയാണ്.
പൊതുവിഷയങ്ങളിലും അദ്ദേഹം ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിസ്ഥിതി നയത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം തിരിച്ചുവരാന്‍ സാധിക്കാത്ത കടുത്ത സാഹചര്യത്തിലേക്ക് ഭൂമിയെ നയിക്കുമെന്ന് ഹോക്കിംങ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
1989 ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയ അവാര്‍ഡ്, 2006ല്‍ കോപ് ലേ മെഡല്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രധാന പുരസ്‌കാരങ്ങളാണ്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.