മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ ബാല്യകാല ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ സ്‌കൂള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഗ്രേഡ് 1, ആരാധ്യയുടെ അതേപ്രായം എന്നാണ് ആദ്യചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. എല്‍.കെ.ജി ദിനങ്ങള്‍ എന്ന അടിക്കുറിപ്പോടെ രണ്ടാം ചിത്രവും പങ്കുവെച്ചിരിക്കുന്നു. ഇരുചിത്രങ്ങള്‍ക്കും നിരവധി കമന്റുകളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. അടുത്തിടെയാണ് ഐശ്വര്യ റായ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. ഞാന്‍ വീണ്ടും ജനിച്ചു എന്നകാപ്ഷനോടെ ആരാധ്യയുമൊത്തുള്ള ചിത്രമാണ് ആദ്യമായി താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

?Grade 1…the same age as Aaradhya ??

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

?LKG Times ??✨ A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.