കണ്ണൂര്‍: സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താനിറങ്ങിപോയി എന്ന മാധ്യമങ്ങളിലെ വാര്‍ത്ത തെറ്റാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. തന്നെ കുറിച്ച് തയ്യാറാക്കിയ ആല്‍ബത്തിനു പിന്നിലും താനല്ല. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് സിപിഎം. എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അവകാശമുണ്ട്. അത്തരം വിമര്‍ശനങ്ങളില്‍ ഏതൊക്കെ ഉള്‍ക്കൊള്ളണമെന്ന് ഞാന്‍ തീരുമാനിക്കും. ബ്രാഞ്ച് മുതല്‍ ഏതു പാര്‍ട്ടി കമ്മിറ്റിയിലും വിമര്‍ശനമുണ്ടാകണം. വിമര്‍ശനങ്ങള്‍ സ്വയവും ഉണ്ടാകണം. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ മാത്രം സവിശേഷതയാണത്. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. അതിനെ എല്ലാവരും അതേ രീതിയില്‍ തന്നെ സ്വീകരിക്കണം.
ഏതു വിഷയവും പാര്‍ട്ടിഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും. ഏതു പ്രവര്‍ത്തകര്‍ക്കും വിഷയം ഉന്നയിക്കാം. അതു തന്നെയാണ് ജീവത്തായ പാര്‍ട്ടിയുടെ ലക്ഷണം. ജയരാജനെ പുകഴ്ത്തി കൊണ്ട്്് സംഗീത ആല്‍ബം പുറത്തിറക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനത്തിന് ഇടയാക്കിയെന്നും ജയരാജന്‍ ഇറങ്ങിപ്പോയെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.