കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് (സി.സി.ടി) രണ്ടാം സീസണ്‍ കൊച്ചിയില്‍ ആരംഭിച്ചു. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ ഏപ്രില്‍ 3 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍. ബ്രീസ് സ്‌പോര്‍ട്‌സാണ് കോ പാര്‍ട്ണര്‍.

8x10 final
കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മുത്തലീബ് ഉദ്ഘാടനം ചെയ്തു. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി, ഡിക്യൂ വാച്ചസ് ഡയറക്ടര്‍ നിഷിജിത്ത് കെ ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സും ഡാന്‍സേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. 20-20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മത്സരത്തിന്റെ ഫൈനല്‍ 12-ാം തീയതി നടക്കും.വിജയികള്‍ക്ക് 50,000 രൂപയും ട്രോഫിയും റണ്ണേഴ്‌സിന് 20,000 രൂപയും ട്രോഫിയും സമ്മാനിക്കും.
കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകളാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, ഓണ്‍ലൈന്‍, വോള്‍കാനോ ഡാന്‍സ് ഫൈറ്റേഴ്സ്, ടെലിവിഷന്‍ ടൈഗേഴ്‌സ്, ഡയറക്ടേഴ്‌സ് ഇലവണ്‍, പ്രൊഡ്യൂസേഴ്‌സ് ഇലവണ്‍, വെള്ളിത്തിര മിക്സഡ് ഇലവണ്‍, സുവി സ്ട്രൈക്കേഴ്സ്, മാ ഫൈറ്റേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ്, ഡയറക്ടേഴ്സ് എ ടീം, കൊച്ചിന്‍ ഡാന്‍സ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ഇന്‍ഡിവുഡ് ടി.വി എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

                     

      

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.