കൊച്ചി: പെഗാസസ് നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം ദിനത്തില്‍ കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, മാ ഫൈറ്റേഴ്‌സ്, ഇന്‍ഡിവുഡ് ടി.വി, വോള്‍കാനോ ഡാന്‍സ് ഫൈറ്റേഴ്സ് എന്നീ ടീമുകള്‍ ജേതാക്കളായി. ഗ്രൂപ്പ് എ മത്സരത്തില്‍ ടെലിവിഷന്‍ ടൈഗേഴ്‌സിനോട് ഏറ്റുമുട്ടിയാണ് വോള്‍കാനോ ഡാന്‍സ് ഫൈറ്റേഴ്സ് 9 വിക്കറ്റിന്റെ വിജയം നേടിയത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സിനോട് പൊരുതി 8 വിക്കറ്റ് നഷ്ടത്തില്‍ ടീം ഓണ്‍ലൈന്‍ പരാജയപ്പെട്ടപ്പോള്‍ ഐഡിയാസിനെ ഏഴ് വിക്കറ്റിന് അടിയറവ് പറയിപ്പിച്ച് ഇന്‍ഡിവുഡ് ടി.വി ജേതാക്കളായി. വെള്ളിത്തിര മിക്‌സഡ് ഇലവനുമായി നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് മാ ഫൈറ്റേഴ്‌സ് വിജയിച്ചത്.

 

കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍. 12നാണ് ഫൈനല്‍. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍. ബ്രീസ് സ്പോര്‍ട്സാണ് കോ പാര്‍ട്ണര്‍.

Leave a Reply

Your email address will not be published.