കൊച്ചി: പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മൂന്നാം ദിനത്തില്‍ പോരാട്ടവീര്യവുമായി ടീമുകള്‍. മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, പ്രൊഡ്യൂസേഴ്‌സ് ഇലവണ്‍, സുവി സ്ട്രൈക്കേഴ്സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, ഡയറക്ടേഴ്‌സ് ഇലവണ്‍ എന്നിവരാണ് കളത്തിലിറങ്ങിയത്.

രാവിലെ 7.45ന് ആരംഭിച്ച ആദ്യമത്സരത്തില്‍ മെലഡി ഹീറോസും ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബുമാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ 9 വിക്കറ്റിനാണ് മെലഡി ഹീറോസ് വിജയിച്ചത്. പ്രൊഡ്യൂസേഴ്‌സ് ഇലവനും സുവി സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള രണ്ടാം മത്സരത്തില്‍ പ്രൊഡ്യൂസേഴ്‌സ് ടീം 22 റണ്‍സ് വിജയം നേടി. മൂന്നാം മത്സരത്തില്‍ 3 വിക്കറ്റിനാണ് മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ് മെലഡി ഹീറോസിനെ പരാജയപ്പെടുത്തിയത്.

കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ്. ബ്രീസ് സ്‌പോര്‍ട്‌സാണ് കോ പാര്‍ട്ണര്‍.

Leave a Reply

Your email address will not be published.