IMG_8771കൊച്ചി: പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സും കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ വോള്‍ക്കാനോ ഡാന്‍സ് ഫൈറ്റേഴ്‌സിനെയും മീഡിയ സ്‌ട്രൈക്കേഴ്‌സിനെയും തുരത്തിയാണ് ഇരുടീമുകളും ഫൈനലില്‍ പ്രവേശിച്ചത്. മീഡിയ സ്‌ട്രൈക്കേഴ്‌സിനെ 79 റണ്‍സുകള്‍ക്കാണ് കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തിയത്. 3 വിക്കറ്റുകള്‍ക്കാണ് ഡാന്‍സേഴ്‌സിനെതിരെ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത്. കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകളാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 2020 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. വിജയികള്‍ക്ക് 50,000 രൂപയും ട്രോഫിയും റണ്ണേഴ്സിന് 20,000 രൂപയും ട്രോഫിയും സമ്മാനിക്കും. മത്സരത്തിന്റെ ഫൈനല്‍ 12-ാം തീയതി നടക്കും.

IMG_8866

IMG_8913

IMG_9080

Leave a Reply

Your email address will not be published.