പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് ജേതാക്കളായി. കളമശ്ശേരി സെന്റ്: പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെ 27 റണ്‍സിന് തുരത്തിയാണ് സി.എം.സി വിജയം നേടിയത്. 50,000 രൂപയും ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കും. ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ വോള്‍ക്കാനോ ഡാന്‍സ് ഫൈറ്റേഴ്സിനെയും മീഡിയ സ്ട്രൈക്കേഴ്സിനെയും തുരത്തിയാണ് ഇരുടീമുകളും ഫൈനലില്‍ പ്രവേശിച്ചത്. 20,000 രൂപയും ട്രോഫിയുമാണ് റണ്ണേഴ്‌സിന് ലഭിക്കുന്നത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ്. ബ്രീസ് സ്പോര്‍ട്സാണ് കോ പാര്‍ട്ണര്‍.

final

f2

f3

f4

f5

കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകളാണ് ഏപ്രില്‍ 2ന് ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, ഓണ്‍ലൈന്‍, വോള്‍കാനോ ഡാന്‍സ് ഫൈറ്റേഴ്‌സ്, ടെലിവിഷന്‍ ടൈഗേഴ്സ്, ഡയറക്ടേഴ്സ് ഇലവണ്‍, പ്രൊഡ്യൂസേഴ്സ് ഇലവണ്‍, വെള്ളിത്തിര മിക്‌സഡ് ഇലവണ്‍, സുവി സ്‌ട്രൈക്കേഴ്‌സ്, മാ ഫൈറ്റേഴ്സ്, മീഡിയ സ്ട്രൈക്കേഴ്സ്, ഡയറക്ടേഴ്‌സ് എ ടീം, കൊച്ചിന്‍ ഡാന്‍സ് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടീം, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ഇന്‍ഡിവുഡ് ടി.വി എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരച്ച ടീമുകള്‍.

Leave a Reply

Your email address will not be published.