സംസ്ഥാനത്ത് ഇന്ന് പതിനൊന്നു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപ്പേർ വിദേശത്ത് നിന്നും എത്തിയവരാണ്. രണ്ടുപ്പേർക്ക് സമ്പർക്കത്തിലൂടെയും, മൂന്നുപ്പേർ നിസാമുദ്ദിനിലെ സമ്മേളനത്തിൽ പങ്കെടുത്തവരുമാണ്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ നാഗ്പുറില്‍നിന്നു വന്നയാളാണ്.
കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് എട്ടുപേർ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 254 പേര് ചികില്‍സയിൽ. രോഗമുക്തി നേടി ഇതുവരെ ആശുപത്രി വിട്ടത് 50 പേര്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര് വീടുകളിലും 734 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 612 പേര്‍ക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്കാണ്. 8 പേര് മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. രോഗമില്ലാത്തവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് വ്യക്തമാക്കി. എയർ ഇന്ത്യ ഏപ്രില്‍ 30വരെയുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചതായി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
Leave a Reply