നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത 2100 പേരെയും ഇന്നലെയോടെ ദില്ലി പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇത് കൂടാതെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ 2137പ്പേരെ തിരിച്ചറിഞ്ഞു നിരീക്ഷണത്തിലാക്കിയതായും കേന്ദ്ര സർക്കാർ അറിയിച്ചു.

സമ്മേളനത്തിൽ 900ത്തോളം വിദേശികളും പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനായി 20 സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവില്‍ ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തില്‍ നിസാമുദ്ദീനിലെ മര്‍ക്കസ് ആസ്ഥാനത്ത് അണുനശീകരണം നടത്തുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

കേരളത്തിൽ നിന്നും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് 399 പ്പേരാണ്, അതിൽ 71പ്പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതല്‍പേര്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ളവരെയാണ്. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും വലിയ സംഘം ഇവിടെയെത്തിയത്. അമ്പത് പേരാണ് തമിഴ്നാട്ടില്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇവിടെ സന്ദര്‍ശനം നടത്തിയ നിരവധിപ്പേര്‍ മടങ്ങിയിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.