ന്യൂ സിലാഡിൽ രണ്ടു മുസ്ലിം പള്ളികൾക്കു നേരേയുണ്ടായ ആക്രമണത്തിൽ 40 പ്പേർ കൊല്ലപ്പെട്ടു. ഏകദെശം 20 പ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ മുസ്ലി പള്ളികൾക്ക് നേരെയായിരുന്നു ആക്രമണം. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്കിലും ലിൻവുഡ് സബർബിലെ ഒരു മോസ്ക്കിലുമാണ് വെടിവെപ്പ് നടന്നത്. ന്യൂസിലന്‍ഡ് സമയം ഒരുമണിയോടെയാണ് തോക്കുധാരികളായ അക്രമികള്‍ പള്ളിയിലെത്തി വെടിയുതിര്‍ത്തത്.

ഒരു സ്ത്രീയടക്കം നാലുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. മുസ്ലീം വിരുദ്ധരായ തീവ്രവാദികളായിരിക്കും ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അധികൃതര്‍ ന്യൂസിലന്‍ഡില്‍
അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിൽ നിന്നും കാറുകളിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതും കണ്ടെത്തിയട്ടുണ്ട്. വെടിയുതിര്‍ക്കുന്നത് അക്രമികള്‍ മൊബൈലില്‍ ചിത്രീകരിച്ചിട്ടുമുണ്ട്.

ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നതിന് മുൻപായിരുന്നു ആക്രമണം. അതിനാൽ ബംഗ്ലാദേശ് ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് ടീമംഗങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചു, ജനങ്ങളോട് പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

 

 

Leave a Reply

Your email address will not be published.