92ാമത് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം, വാക്വീന്‍ ഫീനിക്സിനു (ജോക്കര്‍) മികച്ച നടനും, റെനെ സെല്‍വെഗര്‍( ജൂഡി) മികച്ച നടിയുമായി. തൊണ്ണൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങിൽ തിളങ്ങുന്നത്. മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് സ്വന്തമാക്കിയത്.

മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമാണ് ബോന്‍ യൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്. റോക്കറ്റ്മാനിലെ ലവ് മി എഗെയ്ന്‍ എന്ന ഗാനം ആലപിച്ച എല്‍ട്ടണ്‍ ജോണാണ് മികച്ച ഗായകന്‍.

‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ‌ലോറ ഡെണ്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ബ്രാഡ് പിറ്റിന് അഭിനയത്തിനുള്ള ഓസ്കര്‍ ലഭിക്കുന്നത്.

മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ര്‍ ഫി​ലിം: ടോ​യ് സ്റ്റോ​റി 4
മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഷോ​ര്‍​ട്ട് ഫി​ലിം: ഹെ​യ​ര്‍ ല​വ്
മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ: താ​യ്ക വൈ​റ്റി​റ്റി (ചി​ത്രം- ജോ​ജോ റാ​ബി​റ്റ്)
മി​ക​ച്ച ലൈ​വ് ആ​ക്ഷ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം: ദ ​നൈ​ബേ​ഴ്സ് വി​ന്‍​ഡോ
മി​ക​ച്ച പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍: വ​ണ്‍​സ് അ​പ്പോ​ണ്‍ എ ​ടൈം ഇ​ന്‍ ഹോ​ളി​വു​ഡ്
മി​ക​ച്ച ഡോ​ക്യൂ​മെ​ന്‍റ​റി ഫീ​ച്ച​ര്‍: അ​മേ​രി​ക്ക​ന്‍ ഫാ​ക്ട​റി
മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: ജാ​ക്വി​ലി​ന്‍ ഡു​റ​ന്‍(​ചി​ത്രം- ലി​റ്റി​ല്‍ വി​മ​ണ്‍)
മി​ക​ച്ച സൈ​റ്റ് ഡെ​ക്ക​റേ​ഷ​ന്‍: നാ​ന്‍​സി ഹേ
ഛായാഗ്രഹണം : റോജര്‍ ഡിക്കിന്‍സ് ചിത്രം (1917)
സംഗീതം : ജോക്കര്‍
സംഗീത സംവിധാനം: ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍
മികച്ച വസ്ത്രാലങ്കാരം ജാക്വിലിന്‍ ഡുറന്‍ (ലിറ്റില്‍ വിമന്‍ )
മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം ദി നൈബേഴ്സ് വിന്‍ഡോ
മികച്ച ശബ്ദലേഖനം: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍ ( ഫോഡ് V ഫെരാരി )

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.