ധനകാര്യ- വ്യവസായ രംഗത്തെ മികവുറ്റ സേവനങ്ങൾ കണക്കിലെടുത്ത് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാറിന് AACCIയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് വി.പി. നന്ദകുമാർ. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്നും വി.പി. നന്ദകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലി, മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, പെഗാസസ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏഷ്യ-ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വാണിജ്യ, വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ‘ഏഷ്യൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (AACCI)’ 2015 ൽ രൂപീകരിച്ചത്. വിവിധ വാണിജ്യ മേഖലയിലെ പ്രതിനിധികളെയും മുഴുവൻ ഏഷ്യൻ – ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളെയും ഇതിൽ ഉൾപ്പെടുത്തികൊണ്ടായിരുന്നു ഇതിൻെറ രൂപീകരണം. ഏഷ്യൻ – ആഫ്രിക്കൻ പ്രദേശങ്ങളിലെ ബിസിനസ്സ് സമൂഹത്തിൻറെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030ൽ സാക്ഷാത്കരിക്കുന്നതിനുമായാണ് ഇത് രൂപീകരിച്ചത്.

ഏഷ്യൻ, ആഫ്രിക്കൻ ബിസിനസുകളുടെയും അതത് രാജ്യങ്ങളിൽ ബിസിനസ്സ് താൽപ്പര്യമുള്ള സംരംഭകരുടെയും കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന പ്രധാന ലൈസൻസിംഗ് ബോഡിയായി AACCI പ്രവർത്തിക്കുന്നു.

 

 

 

 

 

 

Leave a Reply

Your email address will not be published.