ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്. ഇതോടെ കെജരിവാൾ ഡൽഹി പിടിച്ചുവാഴാനുള്ള ബിജെപിയുടെ സ്വപ്‌നമാണ് തകർത്തത്. ഇതോടെ ആം ആദ്മിയ്ക്ക് ഭരണത്തുടർച്ച ഉറപ്പിക്കാം. 70 സീറ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ 56 ഇടത്താണ് ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം, ബിജെപിയുടെ മികച്ച തിരിച്ചുവരവു കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. എന്നാൽ, ഡൽഹിയുടെ ചിത്രത്തിലെ കോൺഗ്രസ് ഇല്ല. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുന്നത്.

എന്നാൽ പൗരത്വപ്രതിഷേധം ഏറെ ആളിക്കത്തിയ ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപിയാണ് മുന്നിൽ.

രണ്ട് മാസം മുമ്പ് അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

 

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.