മാലി ദ്വീപിൽ പന്ത്രണ്ടാം വിവാഹവാർഷികം ആഘോഷിച്ച്‌ ബോളിവുഡ് താരങ്ങളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും. മാലി ദ്വീപിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് പന്ത്രണ്ടാം വിവാഹ വാർഷികവും മകള്‍ ആരാധ്യയ്‌ക്കൊപ്പം അവധിക്കാലവും ആഘോഷിക്കാനായി എത്തിയത്.

 

 

‘ഹണി ആന്റ് ദ മൂണ്‍’ എന്ന കുറിപ്പോടെയാണ് അഭിഷേക് ബച്ചൻ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. നിലാവിന്റെ വെളിച്ചത്തിൽ നീല ഗൗണ്‍ ധരിച്ചിരിക്കുന്ന ഐശ്വര്യയുടെ മനോഹരമായ ഒരു ചിത്രമാണ് അഭിഷേക് ബച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും ഐശ്വര്യ ഇപ്പോഴും സൂപ്പര്‍താരം തന്നെയാണ്. വയസ് 45 ആയിട്ടും ഐശ്വര്യ റായ് എന്ന മുന്‍ ലോകസുന്ദരിയ്ക്ക് ഇന്നും ആരാധകരേറെയാണ്.

 

ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ വൈറലായി ഇരുവരുടെയും ആരാധകര്‍ താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കുഛ് നാ കഹോ എന്ന 2003 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്.

 

2007 ഏപ്രിൽ 20 നാണ് ഇരുവരും വിവാഹിതരായത്. 2011 നവംബർ 11 നാണ് മകൾ ആരാധ്യ ജനിച്ചത്. പതിവുപോലെ ഐശ്വര്യയും അഭിഷേക് ബച്ചനും ഈ വർഷത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് മകൾ ആരാധ്യയ്‌ക്കൊപ്പമാണ്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.