കാനിലെ റെഡ് കാർപ്പറ്റ് വാക്ക് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കാഴ്ചയാണ്. തന്റെ സൗന്ദര്യത്തിന് വസ്ത്രങ്ങള്‍കൊണ്ട് മാറ്റുകൂട്ടുന്ന കാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു താരമാണ് ഐശ്വര്യ റായ് ബച്ചന്. കാൻ ഫെസ്റ്റിലെ ഒരു സ്ഥിരസാന്നിദ്ധ്യം കൂടിയാണ് ഐശ്വര്യ റായ്. കാനിന്റെ റെഡ് കാര്‍പ്പറ്റില്‍ താരം എങ്ങനെയാവും എത്തുകയെന്നത് ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കാറ്.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന 72 -ാമത് കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ എല്ലാവരെയും ആകാംഷയിലാഴ്ത്തി മകള്‍ക്കൊപ്പം മിന്നിത്തിളങ്ങിയാണ് ഐശ്വര്യറായ് റെഡ് കാർപെറ്റിൽ ചുവടുവച്ചത്. മെറ്റാലിക് ഫിഷ്കട്ട് ഗൗണണിഞ്ഞാണ് താരം റെഡ് കാർപെറ്റിൽ എത്തിയത്. അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.
കഴിഞ്ഞ 17 വർഷമായി കാനിലെ പ്രധാന താരമാണ് ഐശ്വര്യ. ഒരോ തവണയും വ്യത്യസ്ത ലുക്കിലെത്തുന്ന താരത്തിൻ്റെ വസ്ത്രങ്ങളും ഡിസൈനുകളും എപ്പോഴും ചർച്ചാ വിഷയമാവാറുണ്ട്.
Photo Courtesy : Google/ images are subject to copyright
Leave a Reply