ബോളിവുഡിൻറെ ഗ്ലാമറസ് താരാവും മലയാളികളുടെ പ്രിയ താരവുമായ ഐശ്വര്യാ റായിയും മലയാളിയെങ്കിലും തമിഴിലും തെലുങ്കിലും ഏറെ പ്രിയങ്കരിയായ കീര്‍ത്തി സുരേഷും ഒന്നിക്കുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന കൃതിയെ ആരാധമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് പൊന്നിയിന്‍ സെല്വന് എന്ന കൃതി.
‘പൊന്നിയിന്‍ സെല്‍വനില്‍’ നായികമാരായാണ് ഐശ്വര്യ റായ് ബച്ചനും കീര്‍ത്തി സുരേഷും ഒന്നിക്കുന്നത്. ഈ ചിത്രത്തിലെ നായകൻ വിക്രമാണ്.
വിക്രമിനെ കൂടാതെ കാര്‍ത്തി, ജയം രവി എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ടാവുമെന്നാണ് സൂചന. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം.
Photo Courtesy : Google/ images are subject to copyright
Leave a Reply