മലയാളികളുടെ പ്രിയ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം.  ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം സരസ്വതീ ദേവിയുടെ വെങ്കല ശില്പവും , പ്രശസ്തി പത്രവും 11 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

 

അദ്ദേഹത്തിൻറെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്.  ഒഎൻവി കുറുപ്പിന് ശേഷം മലയാളത്തിൽ ജ്ഞാനപീഠം ലഭിക്കുന്ന സാഹിത്ത്യകാരനാണ് അക്കിത്തം. എഴുത്തച്ഛൻ പുരസ്ക്കാരം അടക്കം, നിരവധി ബഹുമതികൾ ലഭിച്ചിട്ടുള്ള ശ്രേഷ്ഠ കവികൂടിയാണ് അക്കിത്തം. 2017ല്‍ പത്മശ്രീ ബഹുമതി നേടിയിരുന്നു.

 

‘ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം’ മാണ് അദ്ദേഹത്തിൻ്റെ പ്രശസ്തകാവ്യം. 1926 മാര്‍ച്ച്‌ 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അദ്ദേഹത്തിൻ്റെ ജനനം. 2008ലാണ് അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം   ലഭിച്ചത്. ജി.ശങ്കരക്കുറുപ്പ്, എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ജ്ഞാനപീഠം നേടിയിട്ടുള്ള മറ്റ് മലയാളികള്‍.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.