തെന്നിന്ത്യൻ നായിക അമല പോൾ ഇനി ക്യാമറയ്ക്കു മുന്നിലെത്തുന്നത് നായികയായിട്ടു മാത്രമല്ല നിർമാതാവിന്റെ കൂടി വേഷമണിഞ്ഞാണ് എത്തുന്നത്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. ഗ്ലാമറസ് വേഷങ്ങളും ചെയ്തിട്ടുണ്ട് താരം.

കഡാവര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ നിര്‍മാണ രംഗത്തേക്ക് ചുവട്‌വെക്കുന്നത്. ചിത്രത്തില്‍ ഫോറന്‍സിക് പതോളജിസ്റ്റ് ആയി അമല തന്നെയാണ് വേഷമിടുന്നതും.

പ്രശസ്ത ഫോറന്‍സിക് സര്‍ജനായ ബി ഉമാദത്തന്‍റെ ‘ഒരു പൊലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് കഡാവര്‍ എന്ന ചിത്രം. അഭിലാഷ് പിള്ളയാണ് ചിത്രത്തിൻറെ തിരകഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഡാവറിൻറെ തിരക്കഥയാണ് തന്നെ നിര്‍മ്മാതാവാക്കി മാറ്റിയതെന്നും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമല പോൾ പറഞ്ഞു. താരം തന്നെയാണ് ഈ വാർത്ത ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകർക്കുമുന്നിൽ പങ്കുവച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.