വ്യാപാര രംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിക്കാനുള്ള നിര്‍ദേശം നല്‍കി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

അറുപത് ദിവസങ്ങള്‍ക്ക് ശേഷം ഈ തീരുമാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. 3900 കോടി രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇറക്കുമതി തീരുവയില്ലാതെ വില്‍ക്കാനുള്ള അനുവാദം ഇന്ത്യക്ക് നിഷേധിക്കപ്പെടും. ജിഎസ്പി പദ്ധതിയില്‍ നിന്ന് ഇന്ത്യയെ നീക്കം ചെയ്തതായും അവര്‍ അറിയിച്ചു. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായ ഇന്ത്യയ്ക്ക് ഇതൊരു വലിയ തിരിച്ചടിയാണ്.

ഇന്ത്യ ഇതുവരെ കഴിഞ്ഞ ചര്‍ച്ചകളിലൊന്നും ഇന്ത്യയുടെ വിപണിയില്‍ അമേരിക്കയ്ക്ക് ന്യായമായ അവസരം സാധ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടില്ല. ഇന്ത്യയെ കൂടാതെ തുര്‍ക്കിക്കുള്ള മുന്‍ഗണനയും യുഎസ് അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.