മലയാള സിനിമ മേഖലയിൽ തിരക്കേറിയ യുവ നായികമാരിൽ, മലയാളികൾക്ക് പ്രിയങ്കരിയായ അനുസിതാര തമിഴിലേക്ക് . ‘അമീറാ’ എന്നാണു ചിത്രത്തിന്റെ പേര്. ‘അമീറ’ അനുസിത്തരയുടെ രണ്ടാമത്തെ ചിത്രമാണ്. ചിത്രത്തില്‍ അമീറ എന്ന കഥാപാത്രമായാണ് അനു സിത്താര എത്തുന്നത്.

2015ല്‍ പുറത്തിറങ്ങിയ ‘വെറി’യാണ‌് അനു സിത്താരയുടെ ആദ്യ തമിഴ‌്ചിത്രം. അനുസിത്താര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് അമീറ. ചിത്രത്തിന്റെ പോസ്റ്ററിൽ തട്ടമിട്ടാണ് അനുസിത്താര പ്രത്യക്ഷപ്പെടുന്നത്.

നവാഗത സംവിധായകൻ കെ സുബ്രഹ്മണ്യം ആണ‌് സിനിമ സംവിധാനം ചെയ്യുന്നത‌്. ആർ.കെ. സുരേഷ് ആണ് അമീറയിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയപ്രവർത്തകൻ സീമാനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്.

വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചെഴിയനാണ‌് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത‌് . ഹാപ്പി വെഡിങ് എന്നചിത്രത്തിലാണ് അനുസിത്താര ശ്രദ്ധേയമായത്. ഷറഫുദീന്റെ നായികയായി പുറത്തിറങ്ങിയ നീയും ഞാനും എന്ന ചിത്രമാണ് അനുസിത്താര മലയാളത്തിൽ അവസാനാമായിചെയ്തത്.

 

 

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.