പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരം അനുഷ്‌കഷെട്ടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുകയാണ്. വണ്ണം വച്ചതിനാൽ പല അവസരങ്ങളും അനുഷ്‌കയ്ക്ക് നഷ്ട്ടപ്പെട്ടു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ബാഗ്മതി മാത്രമാണ് അനുഷ്‌കയുടേതായി കഴിഞ്ഞ വര്‍ഷം അവസാനമായി പുറത്തിറങ്ങിയത്. അതിനുശേഷം അനുഷ്‌കയുടെ ചിത്രങ്ങൾ ഒന്നും തന്നെ തീയേറ്ററിൽ എത്തിയിരുന്നില്ല.

സിനിമ കുറഞ്ഞതോടുകൂടി അനുഷ്‌ക വണ്ണം കുറയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു. താരത്തിൻറെ പുതിയ മേക്കോവർ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ തരംഗമായി കഴിഞ്ഞു. വണ്ണം കുറച്ച് അതീവ സുന്ദരിയായിട്ടാണ് താരത്തിന്റെ ഇപ്പോളത്തെ ലുക്ക്. ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയായുടെ കീഴില്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു അനുഷ്‌ക.
2015–ൽ റിലീസ് ചെയ്ത ഇഞ്ചി ഇടിപ്പഴകി എന്ന തെലുങ്കു ചിത്രത്തിനുവേണ്ടിയാണ് നടി തടിക്കൂട്ടിയത്. എന്നാൽ സിനിമയ്ക്ക് ശേഷം അനുഷ്‌കയെ അത് സാരമായി ബാധിച്ചു. ഇതോടെ വിദേശത്ത് കൊഴുപ്പു കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് താരം വിധേയയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ മേക്കോവറിലൂടെ വിമർശകർക്കുള്ള മറുപടി നൽകുകയാണ് താരം.

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.