മലയാളികളുടെ പ്രിയ യുവനടി അപർണ്ണ ബാലമുരളി സൂര്യയുടെ നായികയായി തമിഴിലെത്തുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘സൂരറൈ പോട്രു’ എന്നാണ് ചിത്രത്തിന്‍റെ പേര്.

അപർണ്ണ ബാലമുരളി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘എന്‍റെ അടുത്ത ചിത്രം, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണം’ എന്നെഴുതിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അപർണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ‘സര്‍വ്വം താളമയം’ എന്ന ചിത്രമായിരുന്നു അപർണ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.

എന്‍ജികെ, കാപ്പാന്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ സുധ കൊങ്ങര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സൂര്യയുടെ 38 -മത് ചിത്രമാണിത്. 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.

മലയാളത്തിൽ മഹേഷിന്‍റെ പ്രതികാരത്തിന്, ഒരു സെക്കന്‍റ് ക്ലാസ് യാത്ര, ഒരു മുത്തശ്ശിഗദ, സൺഡേ ഹോളിഡേ, സര്‍വ്വോപരി പാലാക്കാരൻ, തൃശിവപേരൂര്‍ ക്ലിപ്തം, മായാനദി, കാമുകി, ബിടെക്, അള്ള് രാമേന്ദ്രൻ, മി ആൻഡ് മിസ് റൗഡി തുടങ്ങിയ ചിത്രങ്ങളിലാണ് അപര്‍ണ്ണ അഭിനയിച്ചിട്ടുള്ളത്.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.