ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. ഇപ്പോൾ അര്‍ച്ചന കവിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
തോപ്പുംപടി പാലത്തിന് നിന്നുള്ള അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലായിരിക്കുന്നത്. ഏറെ വ്യത്യസ്തമായാണ് താരം തിരക്കേറിയ ട്രാഫിക്കുള്ള തോപ്പുംപടി പാലം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും അര്‍ച്ചന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സ്റ്റൈലായി പോസ് ചെയ്ത്നിൽക്കുന്ന അർച്ചന കവിയുടെ പിറകിലൂടെ വരി വരിയായി വരുന്ന വണ്ടികളെയും കാണാം വിഡിയോയിൽ.
അർച്ചന കവി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴേ ആ ചിത്രത്തിന് അടിക്കുറിപ്പായി അർച്ചന കുറിച്ചതിങ്ങനെ, ‘അർച്ചന പുറകിൽ കാർ വരുന്നു, മാറിനിൽക്ക്; ഞാന്‍-ഇനിയും ചിരിക്കണോ?, ഓക്കെ’…….. എന്നായിരുന്നു.
Photo Courtesy : Google/ images are subject to copyright
Leave a Reply