ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മലൈക അറോറയും അര്‍ജുന്‍ കപൂറും വിവാഹിതരാകുകയാണ്. ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇപ്പോഴിതാ ഇരുവരും ഏപ്രിലില്‍ വിവാഹിതരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഏപ്രില്‍ 19 നാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ ചടങ്ങില്‍ വെച്ചായിരിക്കും വിവാഹം.

45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അര്‍ജുന്‍ കപൂര്‍. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്. 2017ലാണ് മലൈക ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനം നടന്നത്. അതിനുശേഷമാണ് മലൈക അറോറയും അര്‍ജുന്‍ കപൂറുമായുള്ള ഗോസിപ്പുകള്‍ തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച്‌ പലസ്ഥലങ്ങളിലും കാണാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പിന്റെ ശക്തി കൂടിയത്.

കുറച്ചുനാള്‍ മുന്‍പ് കോഫി വിത്ത് കരണ്‍ പരിപാടിക്കിടെ മലൈകയുടേയും അര്‍ജുന്റേയും വിവാഹം ഉടനുണ്ടാകുമെന്ന സൂചനകള്‍ പരിപാടിയുടെ അവതാരകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നല്‍കിയിരുന്നു. ഇതോടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുടേയും ആരാധകര്‍.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ വിവാഹ ചടങ്ങില്‍ ക്ഷണമുണ്ടാകുകയുള്ളു. ബോളിവുഡ് താരങ്ങളായ കരീന, കരിഷ്മ എന്നിവര്‍ക്ക് പുറമേ അടുത്ത സുഹൃത്ത് രണ്‍വീര്‍ സിങ്ങും ഭാര്യ ദീപിക പദുക്കോണും അതിഥികളുടെ ലിസ്റ്റില്‍ ഉണ്ട്.

മലൈകയുമായുള്ള ബന്ധം അര്‍ജുന്‍ കപൂറിന്റെ അച്ഛന്‍ ബോണി കപൂറിനും സല്‍മാന്‍ ഖാനും ഉൾപ്പെടെ നിരവധിപ്പേർക്ക് അതൃപ്‌തിയുള്ളതായാണ് റിപ്പോർട്ടുകൾ.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.