അ​യോ​ധ്യ​യി​ലെ ഭൂ​മി​ അ​വ​കാ​ശ ത​ര്‍​ക്കവിഷയം മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് വി​ട്ട് സു​പ്രീം​കോ​ട​തി. ഇതിനായി മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചിരിക്കുന്നത്. മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള മൂന്നംഗ സമിതിയിലെ അധ്യക്ഷൻ. ശ്രീ ശ്രീ രവിശങ്കറും മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും സമിതിയിലെ മറ്റു അംഗങ്ങൾ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദി​ല്‍ ച​ര്‍​ച്ചകൾ ഉടൻ തന്നെ തു​ട​ങ്ങ​ണ​മെ​ന്നും എ​ട്ടാ​ഴ്ച​യ്ക്ക​കം ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

മധ്യസ്ഥസമിതിയുടെ ചർച്ചകളിൽ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാൻറെതാണു തീരുമാനം. സമിതിയുടെ നടപടികള്‍ രഹസ്യമായിരിക്കും. സമിതിയ്ക്ക് വേണമെങ്കില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുതുകയും കൂടുതല്‍ നിയമസഹായം വേണമെങ്കിലും ആവശ്യപ്പെടും ചെയ്യാമെന്നും തീരുമാനിച്ചിട്ടുണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗ​ക​ര്യ​ങ്ങളും ഒ​രു​ക്ക​ണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട് .

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.