താരസമ്പന്നമായി ചാക്കോച്ചൻറെ കുഞ്ഞി ഇസയുടെ മാമോദീസ. കൊച്ചിയിലെ എളംകുളം വലിയ പള്ളിയിൽ വച്ചാണ് മാമോദീസ ചടങ്ങുകൾ നടന്നത്. മാമോദീസ ചടങ്ങിൽ മലയാളസിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ദിലീപും കാവ്യാ മാധവനും പള്ളിയിൽ വച്ച് നടന്ന ചടങ്ങിലാണ് പങ്കെടുത്തത്. എന്നാൽ മമ്മൂട്ടിയും ദുൽഖർ സൽമാനും ഇന്നലെ വൈകിട്ട് നടത്തിയ റിസപ്ഷനിൽ കുടുംബസമേതമാണ് എത്തിയത്.
ഏപ്രിൽ 17–നായിരുന്നു കുഞ്ഞു ഇസഹാക്കിൻറെ ജനനം. ഈ വാർത്ത ആരാധകർ വളരെ സന്തോഷത്തോടെയായിരുന്നു ഏറ്റെടുത്തത്. ഇപ്പോൾ കുഞ്ഞു ഇസയുടെ മാമോദീസയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും കുഞ്ഞ് ഇസ ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ഫോട്ടോസ് ചാക്കോച്ചൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright
Leave a Reply