ഇന്ത്യയിപ്പോൾ ലോക്സഭാ ഇലക്ഷന്റെ ചൂടിലാണ്. എല്ലാവരും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളും വിശകലങ്ങളുമായി ഏറെ ആകാംഷയോടെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുകയാണ്. ആരൊക്കെ വിജയിക്കും ആരൊക്കെ പരാജയപ്പെടും, പിന്നെ തിരഞ്ഞെടുപ്പിന്റെ ഭാവി എന്താകും എന്നൊക്കെ വിഷയത്തിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടെങ്കിലും ഇന്ത്യയില്‍ വോട്ടവകാശം ഇല്ലാത്ത കുറേ സെലിബ്രിറ്റികളും ഉണ്ട്.
ബോളിവുഡിൽ പ്രമുഖതാരങ്ങളായ അക്ഷയ് കുമാർ, ആലിയ ഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ്, സണ്ണി ലിയോണ്‍, ഇമ്രാന് ഖാന്, ജാക്വലിന് ഫൊര്‍ണാണ്ടസ് തുടങ്ങിയവർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ല.
പഞ്ചാബിലെ അമൃത് സറില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന അക്ഷയ് കുമാറിന് കനേഡിയന്‍ പാസ്പോര്‍ട്ടും കനേഡിയന്‍ സിറ്റിസണ്‍ഷിപ്പുമാണ് ഉള്ളത്. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.
ബോളിവുഡ് നടിമാരില്‍ ശ്രദ്ധേയയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിനും ഇന്ത്യയില്‍ വോട്ടവകാശമില്ല. ആലിയയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്.
ദീപിക പദുക്കോണ്‍ ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത മറ്റൊരു താരമാണ്. ബാംഗ്ലൂര്‍ സ്വദേശിയാണെങ്കിലും ഇന്ത്യയില്‍ വോട്ടവകാശമില്ല. ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്പോര്‍ട്ടാണുള്ളത്.
കാശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്. പാതി ഇന്ത്യക്കാരിയാണെങ്കിലും കത്രീനയ്ക്കും ഇന്ത്യയിൽ വോട്ടില്ല.
സിക്ക്-പഞ്ചാബി ദമ്പതികളുടെ മകളായ സണ്ണി ലിയോണിനും ഇന്ത്യയില്‍ വോട്ടവകാശമില്ല. കാനഡയിലാണ് സണ്ണി ലിയോൺ ജനിച്ചത് അതുകൊണ്ട് സണ്ണിയ്ക്ക് അമേരിക്കന്‍ പൗരത്വമാണുള്ളത്.
ആമിര്‍ ഖാന്റെ മരുമകനും ബോളിവുഡ് നടനുമായ ഇമ്രാന് ഖാനും അമേരിക്കന്‍ പാസ്പോര്‍ട്ടാണ് ഉള്ളത്. ആയതിനാൽ ഇമ്രാന് ഖാനും ഇന്ത്യയില്‍ വോട്ടവകാശമില്ല.
ശ്രീലങ്കന്‍- മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വലിന് ഫെർണാണ്ടസ് ആണ് പട്ടികയിലെ അടുത്ത താരം. ജാക്വലിനും മിശ്ര പൗരത്വമാണ് ഉള്ളത്. ജാക്വലിന് ബഹറിനിലാണ് ജനിച്ചതുകൊണ്ട് ഇന്ത്യയിൽ വോട്ടവകാശമില്ല.
ഈ തിരഞ്ഞെടുപ്പിന്റെ ഭാവി എന്താണെന്നറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും ഇന്ത്യയില്‍ വോട്ടവകാശം ഇല്ലാത്ത ബോളിവുഡ് താരങ്ങളാണ് ഇവർ.
Photo Courtesy : Google/ images are subject to copyright
Leave a Reply