ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ അദ്ദേഹത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുറച്ചു നാളുകളായി തനിച്ചു താമസിക്കുകയായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗോവിന്ദയുടെ രംഗീല രാജയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. മലയാളത്തില്‍ മോഹൻലാൽ അഭിനയിച്ച പ്രിയദര്‍ശന്റെ ‘അഭിമന്യൂ’ എന്ന ചിത്രത്തിലും പ്രജയെന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചിട്ടുണ്ട്. തമിഴ് രജിനികാന്തിൻെറ വീരയിലും അഭിനയിച്ചിട്ടുണ്ട്.തൊണ്ണൂറുകളിലെ സിനിമകളിലെ സ്ഥിരം വില്ലന്‍ വേഷമാണ് അദ്ദേഹം കൂടുതൽ കൈകാര്യം ചെയ്തിരുന്നത്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കൊപ്പവും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൃതദേഹം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.