ബോളിവുഡിന്റെ ഗ്ലാമർ താരമായ സണ്ണി ലിയോൺ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകലും വീഡിയോയും ഇപ്പോൾ വൈറൽ ആകുകയാണ്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ എല്ലാവരുടെയും ഇഷ്ടങ്ങൾ നേടുകയാണ്. കുഞ്ഞുങ്ങൾ നീല നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് രണ്ട് ഭീമൻ കേക്കിന് മുൻപിലിരിക്കുന്ന ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത്. അവരോടൊപ്പം സഹോദരി നിഷ കൗർ വെബറും അവരോടൊപ്പം ആസ്വദിക്കുന്ന ചിത്രങ്ങളുമുണ്ട്.
സണ്ണി ലിയോണും ഭർത്താവും മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരട്ട കുഞ്ഞുങ്ങളായ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിവരെ താരങ്ങൾ സ്വന്തമാക്കിയത്. താരത്തിന്റെ മലയാള സിനിമയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.