പാലാരിവട്ടത്തെ മേൽപ്പാലം ബലക്ഷയത്തെ തുടർന്ന് പുതുക്കിപ്പണിയുന്നതിന് ഇനി സർക്കാർ കാശുമുടക്കില്ല. പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ 18 കോ​ടി രൂ​പയാണ് ചിലവുവരുന്നത് അത് പാലത്തിൻെറ നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്ടി​ല്‍​നി​ന്ന് ഈ​ടാക്കാനാണ് സർക്കാറിൻെറ തീരുമാനം.

പാലാരിവട്ടം മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​രാ​റി​ല്‍ പാ​ല​ത്തി​നു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ള്‍ ഏ​ജ​ന്‍​സി സ്വ​യം തീ​ര്‍​ക്കു​ക​യോ അല്ലെങ്കിൽ സ​ര്‍​ക്കാ​ര്‍ മ​റ്റാ​രെ​യെ​ങ്കി​ലും നി​യോ​ഗി​ച്ചു പ​ണി ന​ട​ത്തി​യാ​ല്‍ അതിന് ആ​വ​ശ്യ​മാ​യ തു​ക ന​ല്‍​കു​ക​യോ വേ​ണ​മെന്ന് വ്യ​വ​സ്ഥ​യു​ണ്ട്. ഇത് കണക്കിലെടുത്താണ് ഇങ്ങനെയൊരു നടപടി.

ഇ.​ശ്രീ​ധ​ര​ന്‍ ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 18 കോ​ടി​യാ​ണു പാലാരിവട്ടം മേൽപ്പാലത്തിൻെറ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ചെ​ല​വ്. ഈ തുകയാണ് നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്ടി​ല്‍​നി​ന്ന് ഈ​ടാക്കാൻ സർക്കാർ തീരുമാനിച്ചത്.

പാലാരിവട്ടത്തെ മേൽപ്പാലത്തിൻെറ പുതുക്കിപ്പണിയൽ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യെ ഏ​ല്‍​പി​ക്കാ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണ​ങ്ങളിൽ നിന്നും ആ​ര്‍​ഡി​എ​സി​നു മ​രാ​മ​ത്ത് വ​കു​പ്പ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

പുനർനിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാറിൻെറ തീരുമാനം. അടുത്തമാസം മുതൽ നിർമാണം ആരംഭിക്കും. ചെ​ന്നൈ ഐ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​രുടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.