രാജ്യത്ത് പരിശോധന കിറ്റുകളുടെയും പരിശോധനാശാലകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഇന്ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

നിലവിൽ രാജ്യത്ത് കൊറോണ ബാധിതരുടെ ഇന്നത്തെ മുവ്വായിരത്തോട് അടുക്കുകയാണ്. കൂടാതെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 601 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ ബാധിതരുടെ എണ്ണത്തിലെ വര്‍ധനയാണ് പരിശോധനാകിറ്റുകളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവർ സ്വദേശത്ത് എത്തിയതോടെ കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചു.

അതേസമയം ലോകത്തെ മൊത്തം കണക്കു നോക്കുകയാണെങ്കിൽ പത്തുലക്ഷത്തിൽ അതികാമപ്പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ അൻപതിനായിരത്തിൽപരം ജീവനുകളും കൊറോണ ബാധിച്ച നഷ്ടമായിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.