ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം കഴിഞ്ഞ ദിവസം നടത്താനിരുന്നത് ചില സാങ്കേതിക തകരാറുകൾമൂലം മാറ്റിവച്ചിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിലെ ചോർച്ചയാണ് സാങ്കേതിക കാരണം.
ഈ മാസം അനുയോജ്യമായതിനാൽ ഈ മാസം 31നകം തന്നെ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. അടുത്ത വിക്ഷേപണ തീയ്യതി ഉടൻ പ്രഖ്യാപിക്കും ഈ മാസം 22 നായിരിക്കും വിക്ഷേപിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
ഹീലിയം ടാങ്കിലെ ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിന് അതികം സമയം എടുക്കില്ല. ഐ.എസ്.ആർ.ഒ.യുടെ കണക്കുകൂട്ടൽ പ്രകാരം ഈ മാസം 31 വരെ മികച്ച വിക്ഷേപണ ജാലകമാണ്. ഇനിയുള്ള ഏറ്റവും മികച്ച സമയം സെപ്റ്റംബറിൽ മാത്രമേയുള്ളൂവെന്നും ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ വ്യക്തമാക്കി.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശ നിലയത്തിൽ തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു വിക്ഷേപിക്കാനിരുന്നത്. എന്നാൽ അവസാന ഒരുമണിക്കൂർ മുൻപായിരുന്നു വിക്ഷേപണം മാറ്റിയത്.
Photo Courtesy : Google/ images are subject to copyright
Leave a Reply