നിർധനരായ വിദ്യാർഥികൾക്ക് ടിവിയും ടാബും നൽകി കൊച്ചിൻ സിയാൽ സ്റ്റാഫ് അസോസിയേഷൻ.  എറണാകുളം എം പി യും കൊച്ചിൻ സിയാൽ സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രസിഡൻ്റുമായ ഹൈബി ഈഡൻ്റെ ടാബ് ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് അസോസിയേഷൻ ടിവിയും ടാബും നൽകിയത്.

യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ ചടങ്ങിൽ ആദ്യ ഘട്ടത്തിൽ മൂന്നു നിർധന വിദ്യാർഥികൾക്ക് ടാബുകളും, രണ്ടാം ഘട്ടത്തിൽ നെടുമ്പാശ്ശേരി പഞ്ചായത്തിലെ നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക് ടിവിയും ഒരു വിദ്യാർത്ഥിയ്ക്ക് ടാബും നൽകി.

യുണിയൻ വൈസ് പ്രസിഡൻ്റ് അജിത് രവി അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ UDF ജില്ലാ ചെയർമാനും അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ശ്രീ. എം.ഒ. ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. കൂടാതെ അസോസിയേഷൻ ഭാരവാഹികളായ ടി.ശിവപ്രസാദ്, ബിജു പൂവേലി, ഷൈജു.കെ.ജെ, എൻ.കെ നവാസ്, കോൺഗ്രസ് നേതാക്കളായ പി.വൈ വർഗിസ്.,ടി.എ ചന്ദ്രൻ തുടങ്ങിയവർ ഈ ചടങ്ങിൽ സംസാരിച്ചു.

 

 

 

 

 

Leave a Reply

Your email address will not be published.