ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇനിയും മരണസംഖ്യ ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേർ കൊറോണ ബാധിച്ച്‌ മരിച്ചു. ഇതിനിടെ ഹോങ്കോങ്ങിൽ ചൈനയിൽ നിന്നെത്തിയവരെ നിരീക്ഷിക്കാൻ കൂടുതൽ സുരക്ഷാ ഒരുക്കിയിട്ടുണ്ട്, കൂടാതെ ചൈനയിൽ നിന്നെത്തിയവർ രണ്ടാഴ്ച്ച കാലത്തേക്ക് പൊതുവേദികളിൽ എത്തരുതെന്നും ഹോങ്കോങ് അറിയിച്ചു. ഇത് ലംഘിക്കുന്നവർക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഹോങ്കോങ് നൽകി.

ഇതിനിടെ 6,750 ലക്ഷം ഡോളറിൻ്റെ ധനസഹായം ചൈനയ്ക്ക് വേണമെന്ന് WHO ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്‌തിട്ടുണ്ട്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.