ദീപിക പദുകോൺ  ലക്ഷ്മി അഗര്‍വാളായി എത്തുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചപക്കിലാണ് ദീപിക പദുകോൺ ഗംഭീര മേക്ക് ഓവറിൽ എത്തുന്നത്. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ദീ​പി​ക​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ഇൻസ്റ്റാഗ്രാമിലൂടെ ​പു​റ​ത്തു​വി​ട്ട​ത്.

മേഘ്‌ന ഗുല്‍സാറാണ് സിനിമ സംവിധാനം ചെയുന്നത്. മാൽതി എന്നാണ് ദീപിക പദുക്കോണിൻറെ കഥാപാത്രത്തിന്റെ പേര്.​ ​ച​പ്പാ​ക്കി​ലൂ​ടെ​ ​നി​ര്‍​മ്മാ​താ​വി​ന്റെ​ ​കു​പ്പാ​യം​ ​കൂ​ടി​ ​അ​ണി​യു​ക​യാ​ണ് ​ദീ​പി​ക പദുകോൺ. ദീപിക പങ്കുവച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മൂന്നുമണിക്കൂറുകൾ കൊണ്ട് ലൈക് ചെയ്തത് 14 ലക്ഷത്തോളം ആളുകളാണ്.

വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ പ​തി​ന​ഞ്ചാം വ​യ​സി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെൺക്കുട്ടി​യാ​ണ് ല​ക്ഷ്മി. പി​ന്നീ​ട് ആ​സി​ഡ് വി​ല്‍​പ്പ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2006ല്‍ ​കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു. ഈ പെൺകുട്ടിയുടെ ജീവിതം പറയുന്ന കഥയാണ് ചപാക്ക്.
ചപാകിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച ആരംഭിക്കുകയാണ്. 2020 ജനുവരി 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും.

മാലതി…എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

 

Leave a Reply

Your email address will not be published.