ഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്. നിലവിൽ ഡൽഹി ഭരിക്കുന്ന എഎപിയും, ബിജെപിയും, കോൺഗ്രസ്സും തമ്മിൽ ത്രികോണ മത്സരമാണ് ഡൽഹിയിൽ.

ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടിങ്ങിനായി 13,750 ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.

പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഡൽഹിയുടെ മിക്കയിടങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 40, 000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

ശക്തമായ പ്രചാരണമാണ് ഇത്തവണ ഡല്‍ഹിയില്‍ നടന്നത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍, അയോധ്യ തുടങ്ങിയവയും ഡല്‍ഹിയിലെ ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങളുമെല്ലാം പ്രചാരണവിഷയമായി. വോട്ടെണ്ണല്‍ ഫെബ്രുവരി 11ന് ആണ്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.