കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയിൽ മുന്നിൽ നിൽക്കുന്ന ഡബിൾ ഹോഴ്‌സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു വിശിഷ്ട ഉത്പന്നം വിപണിയിലേയ്‌ക്കെത്തിക്കുന്നു . പച്ചവെള്ളത്തിൽ കുഴച്ച് 6 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഇടിയപ്പം പൗഡർ. മൃദുവായ ഇടിയപ്പമുണ്ടാക്കുവാൻ ഇനി ചൂടുവെള്ളം ആവശ്യമില്ല. ഇടിയപ്പം കൂടാതെ, അട, കൊഴുക്കട്ട , പത്തിരി തുടങ്ങിയവ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗിക്കാം.

ഡബിൾ ഹോഴ്‌സ് 6 മിനിറ്റ് ഇടിയപ്പം പൗഡറിന്റെ ഔദ്യോഗിക ലോഞ്ച്, ഡബിൾ ഹോഴ്‌സ് ബ്രാൻഡ് അംബാസ്സിഡറും പ്രമുഖ നർത്തകിയും അഭിനേത്രിയുമായ പദ്മശ്രീ ശോഭന ഓൺലൈനായി നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് ഗേറ്റ് വേ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിനോദ് മഞ്ഞില, ഡയറക്ടർമാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, ജനറൽ മാനേജർ മാർക്കറ്റിംഗ് സുനിൽ പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഡബിൾ ഹോഴ്‌സ് 6 മിനിറ്റ് ഇടിയപ്പം പൗഡർ 1 കിലോ 82 രൂപയ്ക്കും 500 ഗ്രാം 42 രൂപയ്ക്കും കേരളത്തിൽ ലഭിക്കും. കൂടാതെ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിലും ഡബിൾ ഹോഴ്‌സ് 6 മിനിറ്റ് ഇടിയപ്പം പൗഡർ ലഭ്യമാണ്.

കഴിഞ്ഞ 60 വർഷങ്ങളായി 400ൽ പരം SKU കളുമായി ലക്ഷോപലക്ഷം ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിച്ച് വിപണിയിൽ മുന്നേറുകയാണ് ഡബിൾ ഹോഴ്‌സ്. 30 ലേറെ അരിയിനങ്ങൾ, അരിപ്പൊടികൾ, ഗോതമ്പ് ഉത്പന്നങ്ങൾ, ബ്രേക്ക്ഫാസ്റ്റ് മിക്‌സുകൾ, മസാലകൾ, കറിപൗഡറുകൾ, കറി പേസ്റ്റുകൾ, റെഡി ടു കുക്ക് – റെഡി ടു ഈറ്റ് പ്രോഡക്ടുകൾ, പായസം മിക്‌സുകൾ, അച്ചാറുകൾ, സ്‌നാക്ക്‌സ്, വിനിഗർ, തേങ്ങാപ്പാൽ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ ഡബിൾ ഹോഴ്‌സിന്റേതായി ഇപ്പോൾ വിപണിയിൽ ഉണ്ട്.

Leave a Reply

Your email address will not be published.